ആദമും ഹവ്വയും ആപ്പിൾ മരവും 

ഹവ്വയുടെയും   ആദാമിന്റെയും  ഒരു  സ്വകാര്യ  വേളയിൽ…

“നമുക്കവിടെ ഒരു ആപ്പിൾ ചെടി നടാം ”  ഹവ്വ വിരൽ ചൂണ്ടി  പറഞ്ഞു.

തെളിഞ്ഞ  ആകാശമുള്ള  ഒരു  ദിവസം, മാനസ്സിൽ  നിറയെ പ്രതീക്ഷയോടെ, യൗവനം  സ്വർഗ്ഗമാക്കി  അവർ  ഒരു  ആപ്പിൾ  ചെടി  നട്ടു.  

ഹവ്വ : “ഞാൻ  മരിച്ചാൽ,ഇതിന്  ചുവട്ടിലെന്നെ  സംസ്കരിക്കണം …”
ആദം ചിരിച്ചു  കൊണ്ട്  സമ്മതിച്ചു.

ആറു  പതിറ്റാണ്ടുകൾ പിന്നിട്ടു ..നിറയെ  ചില്ലകളുള്ള  ഒരു വൃക്ഷമായി അതിനെ കാലം മാറ്റിയിരിക്കുന്നു. ആദം   മഞ്ഞിന്റെ ആവരണമുള്ള ജനൽ പാളികളിലൂടെ  കണ്ട ആപ്പിൾ  മരം  നോക്കി  ഹവ്വയോട്  പറഞ്ഞു. 

നീ വല്ലാതെ  ക്ഷീണിച്ചിരിക്കുന്നു …നോക്കു …ആ  മരം ഇതു  വരെ  കായ്ച്ചിട്ടില്ല ..ജീവിതത്തിൽ  എത്രയൊ   വസന്തങ്ങൾ പെയ്തിറങ്ങിയത്  അവടെ  വെച്ചാണ് …എന്നിട്ടും …”

നിശബ്ദതയ്ക്ക്  തന്നെ വേദനിപ്പിക്കാൻ കഴിയുമെന്നു അയാൾക്കു ബോധ്യപ്പെട്ടു.ഹവ്വ   കണ്ണ്  തുറന്നില്ല ….ഉണരാത്ത  ഉറക്കത്തിലേക്കു  അകപ്പെട്ടു കഴിഞ്ഞിരുന്നു തന്റെ പ്രിയതമ.
              അവളില്ലാത്ത  ആദ്യ വസന്തം…
ആ  മുറിയിൽ  അവളുടെ  പുസ്തകങ്ങളും , ചാരു കസേരയും ,എഴുത്ത്   മേശയും  കണ്ണടയും ,പേനയും  എല്ലാം  അങ്ങനെ  തന്നെയുണ്ട്‌ …പുസ്തകങ്ങൾ ഭംഗിയായി അടുക്കി  വെച്ചിരിക്കുന്നു .അതിനിടയിൽ  തോൽ  ചട്ടയിൽ  തീർത്ത   വരകളില്ലാത്ത  ഒരു പുസ്തകം  പണ്ടെപ്പോഴോ   അവൾക്കു  സമ്മാനമായി കൊടുത്തതുമുണ്ട് .ഒരു  ചരടുകൊണ്ടു ഭാഗിച്ചു  വെച്ച ആ  ഏടിൽ അവളുടെ ചെരിഞ്ഞ  കൈയക്ഷരങ്ങൾ 

അയാൾ നേർത്ത വെളുത്ത  ജനാല വിരികൾ  നീക്കി ..ആപ്പിൾ  മരം  നിറയെ  പൂക്കളുണ്ട് …ആദ്യമായി പൂവിട്ടിരിക്കുന്നു ജനലിലൂടെ  ക്ഷണിച്ചെത്തിയ  വെളിച്ചം  സാക്ഷിയായി  അയാൾ അത്  വായിച്ചു.


നിങ്ങളെന്നെ ആ മരത്തിനു  ചുവട്ടിൽ  സംസ്കരിക്കുക.
ദിവസങ്ങൾ കഴിയവേ , 

ശക്തിയുള്ള പേശികളുള്ള വേരുകൾ  എന്നെ  ആശ്ലേഷിക്കും  

വാർദ്ധക്യവും  മരണവും  എന്റെ സൗന്ദര്യം  കുറച്ചിട്ടില്ലെന്ന് ഞാൻ തിരിച്ചറിയും.

നിന്റെ  വയസ്സായ  ഞരമ്പുകളിലൂടെ 

ഒഴുകുന്ന  രക്തം പോലെ, 

നിറം  മങ്ങാത്ത  എന്റെ ആത്മാവ് 

വീണ്ടും  നിന്റെ സ്പർശനത്തിനായ്  വരും.

നീ രുചിച്ച  ഓരോ   ആപ്പിൾ പഴങ്ങളിലെ 

മധുരം ഞാനാണെന്ന്  തിരിച്ചറിയുക…

                                            (നിന്റെ  മാത്രം  ഹവ്വ )
ആദമിന്റെ  തിമിരം  ബാധിച്ച  കണ്ണുകളിൽ നനഞ്ഞു  കുതിർന്ന  ആപ്പിൾ പൂക്കൾ മാത്രം  അവശേഷിച്ചു…

Advertisements
Posted in Uncategorized | 2 Comments

ഒരു സിറിയൻ പെൺകുട്ടിയുടെ വിലാപം 

ഈ പുൽനാമ്പുകൾക്കു ചെറിയ മധുരമുണ്ട്.

ഉണങ്ങിയ  റൊട്ടി കഷ്ണങ്ങൾക്കും  സ്വാദുണ്ടായിരുന്നു.

ഏറ്റവും  രുചിയോടെ ഞാൻ കുടിക്കുന്ന വെള്ളത്തിൽ, 

ചോരയുടെ നിറം ചേർന്ന പോലെ. 

  

പേടിച്ചു ഉറങ്ങാൻ കഴിയാതെ,

ഈ ഇരുണ്ട മുറിക്കുള്ളിൽ ഞാൻ മരിക്കട്ടെ.

ഈ  മുറിക്ക്  മുകളിൽ എനിക്ക് കൂട്ടായി നക്ഷത്രങ്ങളുണ്ട്.

അവ വെറും കത്തി കൊണ്ടിരിക്കുന്ന ഗോളങ്ങളാണ്‌.
എന്റെ  വീടിനു  നേർക്കൊരിക്കൽ  ഒരു  നക്ഷത്രം  വീണു. 

 മനുഷ്യനിർമ്മിത തീ ഗോളങ്ങൾ . 

അതവരുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാനുള്ള 

കഠിന  പ്രയത്‌നങ്ങൾ.

എന്റെ  ആർത്തവ രക്തം കൊണ്ട് ഇന്നലെ അവർ പൂമെത്തയൊരുക്കി.

എന്റെ  കണ്ണുകൾ  വരണ്ടുപോയി.

തൊണ്ടയിൽ നിന്നുയരുന്നത് വേദനയും.

‘നീ’ എന്ന വന്യ ജീവിയും ഒരമ്മയുടെ ആർത്തവ 

 രക്തത്തിന്റെ ആഹ്ലാദത്തിൽ നിന്നും ജനിച്ചതല്ലേ?

എന്നെ ചുംബിക്കുന്ന  ജീവവായുവും  മരിക്കാറായി. 

ഭയമില്ലെനിക്ക് പുതിയൊരു ലോകത്തെ വേൾക്കാൻ.

ശാപങ്ങൾ  നിറഞ്ഞ ചതുപ്പിലേക്കു നീ മുങ്ങി താവുകയാണ്. 

അവടെ നിനക്ക് കൂട്ടായി അനേകായിരം നക്ഷത്രങ്ങളുടെ ചൂടുണ്ടാവാം…

Posted in Uncategorized | 2 Comments

നരിച്ചീറുകളുടെ  കവിതകൾ 

ചീവീടുകളുടെ കരച്ചിലും, 

ക്ളോക്കിന്റെ ‘ടിക്  ടിക് ‘ ശബ്ദവും, 

ഒച്ചത്തിലാവുമ്പോഴറിയുന്നു  ഞാൻ 

നിശബ്ദമാണിവിടമെന്ന്.
കേൾക്കാത്ത അലമുറകളാൽ, 

കാണാത്ത ആത്മാക്കൾ 

വീണ്ടും അലമുറ കൂട്ടും 

നിശബ്ദമാമൊരിടം.
ശബ്ദമില്ലാ ലോകം വെറും സാങ്കല്പികം !

എന്റെ കർണ്ണപുടം  തകർന്നപ്പോഴും, 

കേട്ടു ഞാൻ നരിച്ചീറുകളുടെ 

പ്രണയ കവിതകൾ അലയടിച്ചത്.
കാതുകൾ കരഞ്ഞ നാൾ, 

വൈരം കൊണ്ടൊരു കാതിലയിട്ടതും, 

കാട്ടു തേനിൽ കുതിർന്ന 

പാട്ടുകൾ ആസ്വദിച്ചു ഞാൻ. 

Posted in Uncategorized | Leave a comment

രക്തക്കല്ലുകൾ 

എനിക്ക് ചുറ്റുമുള്ള കറുത്ത ചുവരുകൾ 

പൂക്കളുള്ള നേരിയ വിരികളായ് മാറും.

വിരികൾ മാറ്റിയാൽ കാണുന്നത്, 

എന്റെ രക്തം ഒഴുകുന്ന  പുഴയാണ്. 

അവിടെ നിന്ന് തിളങ്ങുന്ന രക്തക്കല്ലുകളെടുത്തു 

ഒരു വെള്ളിമാല പണിയും ഞാൻ.

നിനക്ക് ശ്വസിക്കാൻ രക്തം ഒഴുക്കിയ 

ഓരോ സ്ത്രീയും ആ മാലയണിയുമ്പോൾ കാണുന്നത് 

തെളിഞ്ഞ ഉറവകളുള്ള രത്‌നങ്ങൾ നിറഞ്ഞ നദികളാണ്..

Posted in Uncategorized | Leave a comment

അറവുകാരന്ടെ പ്രണയം 

വഴിയരികിൽ രക്തം ചിതറുന്ന നാട്ടിൽ,
വാകമരച്ചുവട്ടിലാണെന്റെ  അറവുശാല!
ഇവിടെ കയ്യിൽ പുരണ്ട രക്തത്തിന്
രുചിയുടെ ഗന്ധമാണ്…

വാകപ്പൂക്കളെ ചവിട്ടി നീ നടന്നകലുമ്പോൾ,
ഓർക്കുക…
എന്റെ നെഞ്ചിലമർന്നില്ലാതായ നൊമ്പരം
നീ കടിച്ചു പൊട്ടിച്ച അസ്ഥികളുടെ മജ്ജയിലുണ്ട്

നമ്മൾ രണ്ടുപേരും സാക്ഷിയാകവേ,
മസ്തിഷ്കമില്ലാ മനുഷ്യരൂപങ്ങൾ
ഒടുങ്ങിയില്ലാതാവുമ്പോൾ
നിന്റെ തീൻ മേശയ്ക്കരുകിൽ
ഞാൻ കഠിനഹൃദയൻ !

ഈ മരത്തിലെ ഇലകളും പൊഴിഞ്ഞു…
നിന്റെ നാഭിയിൽ കിളിർത്ത വാത്സല്യം,
അവൻ ചുംബിച്ചില്ല!
കണ്ണിൽ പെയ്തിറങ്ങിയ പേമാരി,
അവനെ നനയിച്ചതുമില്ല!

ഒരു നരച്ച സന്ധ്യയിൽ
അവനും വഴിയരികിൽ ജീർണ്ണിച്ചു,
ഒരനാഥ മൃതദേഹമായി.
നിന്റെ  ഋതുക്കളിലെ വസന്തവും മരിച്ചു… 

( കവിത മത്സരത്തിൽ ഒന്നാം സമ്മാനം കിട്ടിയ കവിത) 

Posted in malayalampoetry, writing | Tagged , , | 1 Comment

The red mirror

She said to him:

I have a mirror on my left…

Its flooded with blood…

Break it to swim n unbreath me

And let me lay in eternal memories…

Posted in Uncategorized | Leave a comment

A song from a diseased wife…

I will be a bridge  for you to walk on till ur death…
And the bridge is made of my blood and flesh…
Look down deep in  to the flowing river below,   
U can hear  tiny fishes whispering about our love…
Step on my heart and enjoy the evening sky,
Where u can find flocks of birds flying,
Singing the song i send to u everyday…
Close ur eyes  and feel the cool breeze that hug you,
Dipped in my tears that wished to flow down your cheeks…

Posted in writing | Tagged , , , , , , , , , | 9 Comments

സ്വപ്നാടനം

തട്ടുംപുറത്തെ  ആ കൊച്ചു  മുറിക്കു  ചെറിയ  ഒരു  ജനാല  ഉണ്ട്…നീലം  കലർത്തിയ കുമ്മായം  തേച്ച  ചുവരുകളിൽ  എണ്ണ വിളക്കിനടെ   പ്രകാശത്തിൽ  ഞാൻ  ഓരോന്ന് സങ്കല്പ്പിച്ചു  വരച്ചു നോക്കി….ഓടിനു  മീതെ  വീണ  മഴ  വെള്ളം  ഒരായിരം  കഥകൾ  പറഞ്ഞു  തരുന്ന  പോലെ  ശബ്ദിച്ചു…ഈറനണിഞ്ഞ   രാത്രിയും  ജനാലക്കരികിൽ  എത്തി  നോക്കിയ മുവാണ്ടൻ  മാവിന്ടെ തളിരിലകളും  എന്നെ  എങ്ങോട്ടോക്കെയോ   കൊണ്ട്  പോവുന്ന  പോലെ…അലാവുദ്ധീനടെ    കഥകളിലെ  മാന്ത്രിക  പരവതാനിയിൽ പറന്നു  സുന്ദരനായ  ജിന്നിന്ടെ  കൊട്ടാരത്തിലേക്ക് പോയി  തുടങ്ങി  ഞാൻ…
നനഞ്ഞ  പഞ്ഞി  മേഘങ്ങളേ തൊട്ടു…തണുത്ത  കാറ്റിൽ  പാറി പറന്നു പോവാൻ  നല്ല  രസം…കരിനീല  ആകാശത്ത് വിളക്കുകൾ  തൂക്കിയിട്ട  പോലെ ഇടക്ക്  തിരി നാളങ്ങൾ  കാണാം… അവൾ  അങ്ങനെ  ആ  കൊട്ടാരത്തിൽ  എത്തി…അവിടെ  കവിളിൽ  നുണക്കുഴി തെളിയിച്ചു  ചിരിച്ചു  കൊണ്ട്  അവളെയും  കാത്തു അയാൾ നിൽപ്പുണ്ട്‌…അവൾടെ  മാത്രം  ജിന്ന്….

Posted in writing | Tagged , , , , , | Leave a comment

കോളേജ് കോറിടോർ

അവൾ മൂന്നാം  നിലയിലെ  കോറിടോറിൽ ദൂരെയുള്ള  മഞ്ഞു  പുതച്ച  പർവതങ്ങളെ നോക്കി  നിന്നു…
മഞ്ഞിന്ടെ  നിറം  ഇളം  വൈലെറ്റ്  നിറമാണോ  അതോ നീലയാണോ എന്ന്  സംശയിച്ചു  നിന്നു… 
“തണുക്കുന്നുണ്ടാവുമോ   ആ              പർവതങ്ങൾക്കു?”
അവനോടു  ചോദിച്ചു.
“മഞ്ഞു തന്നെ  അല്ലെ ആ  പർവതങ്ങളെ  പുതച്ചിരിക്കുന്നത്…”
അവൻ പറഞ്ഞു  നിർത്തി.
മഞ്ഞിന്ടെ ഒരാവരണം  അവർക്കിടയിലുമുണ്ട്…,
പ്രണയത്തിന്ടെ
ചൂട് പകർന്നു കൊണ്ട്…

Posted in writing | Tagged , , , , , | Leave a comment

The invisible saint in you!

“Unlock the black door in darkness
Which will lead you to the               
Joy of thousand fireflies”  
Said ,the invisible saint to the man…
But the keys were with a mermaid,
Who once lived in the ocean
Of his secret dreams,
Which was dumped down
To his memory lane…
Finally…
He dived down to the lane
Of hopes where he found
The keys to unlock a fairy tale…
( You always need a saint in you to realize the the fairy light with in you )

Posted in writing | Tagged , , , , , , , , , , , , , , , , , , , , , , , | 4 Comments