അന്ധനായ ജ്ഞാനി

കണ്ണുകളെ മാത്രം വിശ്വസിച്ചു ജീവിച്ച ഞാൻ വൃദ്ധനും
ജ്ഞാനിയുമായ ആ അന്ധനോട് ചോദിച്ചു…

എന്താണ് മഴയുടെ നിറം?

അന്ധൻ : നിന്ടെ മനസ്സിന്റെ നിറം….

എങ്കിൽ ആകാശത്തിന്റെ? ഞാൻ ചോദിച്ചു…

അന്ധൻ :അതും നിന്റെ മനസ്സിന്റെ.

എന്നാലെന്റെ മനസ്സിന്റെ നിറം? വീണ്ടും ഞാൻ ചോദിച്ചു.

അന്ധൻ : ചിലപ്പോൾ പ്രഭാതത്തിന്റെ, ചിലപ്പോൾ അസ്തമയത്തിന്റെ…

നിങ്ങൾ ഒരു ജ്ഞാനിയാണെന്നു കേട്ട് കേൾവി, എന്നിട്ട് നിറങ്ങൾ അറിയില്ല പോലും.ആകാശത്തിനു നീലയും മഴക്ക് നിറമില്ല എന്നുപോലും അറിയില്ല.പുച്ഛഭാവത്തോടെ ഞാൻ പറഞ്ഞു.

ആകാശം ഭൂമിയുടെ മനസ്സിന്റെ നിറമല്ലേ.
നിന്റെ കാഴ്ചകൾ നിന്റെ ചിന്തകളെ പരിമിതപ്പെടുത്തിയിരിക്കുന്നു.എന്റെ ചിന്തകളെ ഘനമില്ലാത്ത പ്രപഞ്ചത്തിലേക്കു വിട്ടിരിക്കുന്നു.അവ ഒരു കാഴ്ചയിലും അവസാനിക്കുന്നില്ല…..

രാത്രിയിൽ തുറിച്ചു നോക്കിയ കറുത്ത ആകാശം അപ്പോൾ എന്നെ അതിശയിപ്പിച്ചു.