മാന്ത്രികത

കസവുകരകളുള്ള  ചുവന്ന തിരശീലകൾ…സ്വർണ്ണമുടിയുള്ള പാവകൾ, നീളൻ തൊപ്പികൾ,വെളുത്ത പ്രാവുകളും മുയലുകളും, കണ്ണാടികൾ,പല നിറത്തിലുള്ള പാനീയങ്ങൾ.. ഞാൻ നടന്നു കൊണ്ടേ ഇരുന്നു. രാത്രിക്കു വെളിച്ചം വിതറാനായി നിറയെ തൂങ്ങിയാടുന്ന വിളക്കുകൾ..
കണ്ണുകൾ ചിമ്മി തുറന്നപ്പോൾ..
നീലാകാശം
പലവർണ്ണങ്ങളിലുള്ള ബലൂണുകൾ… പാവകൾക്കു പകരം സുന്ദരിയായ സ്ത്രീകൾ…
പക്ഷെ എനിക്ക് അനങ്ങാൻ കഴിയുന്നില്ല…
ഈ കൂടാരത്തിനു മുകളിലെ ആകാശം കാണാം.
അല്ല…
ആകാശമാണ് മേൽക്കൂര…
മഴ പെയ്തതും വെളുത്ത പ്രാവുകൾ പറന്നുയർന്നു..
മുയൽകുഞ്ഞുങ്ങൾ ദൂരെ ഓടി മറഞ്ഞു.
സ്വർണ്ണ മുടിയുള്ള പാവകളായ് ഇവിടെയുള്ള സ്ത്രീകളെല്ലാം വീണ്ടും മാറി കഴിഞ്ഞു…

ഞാനോ?…
സ്വയം അന്വേഷിച്ചു…
നിന്റെ മനസ്സിന്റെ മാന്തിക മുറിയിലെ ചുവരിലെ ഒരു  ഛായ ചിത്രം !
ചിലപ്പോൾ വാചാല..
മറ്റു ചിലപ്പോൾ മാന്ത്രിക മഴവില്ല്…
അല്ലെങ്കിൽ മൗനം  പെയ്തൊഴിയട്ടെ…