വേർപാട്

വളരെ ചെറുപ്പത്തിൽ രണ്ടോ മൂന്നോ തവണ ഉപ്പാക്ക് കത്തെഴുതിയിട്ടുണ്ട്. അതും ഉമ്മാടെ കത്തിന്റെ അടിയിൽ രണ്ടു വരി.
        Billa mol
    Uppa 100 kiss
ആദ്യമായിട്ട് കത്തെഴുതിയത്
ഇത് മാത്രേ ഓർമ്മ ഉള്ളു. അതും ഉമ്മ സൂക്ഷിച്ചു വച്ച കത്തിൽ നിന്ന് കണ്ടത് ഓർത്തെടുത്തു.
ഇന്ന് ഉപ്പ ഈ ലോകത്തില്ല.ഒരു മാസം പോലും തികഞ്ഞിട്ടില്ല. ഞങ്ങളെ വിട്ടു പോയിട്ട്.
വിശ്വസിക്കാൻ വളരെ പ്രയാസമാണ് ഇല്ല എന്ന യാഥാർഥ്യം. മനുഷ്യരെത്ര നിസ്സാരമാണെന്നതിന് ഒരോർമ്മപ്പെടുതലാണെല്ലോ വേണ്ടപ്പെട്ടവരുടെ വിയോഗങ്ങൾ.
ഓരോ ദിവസവും എഴുനെല്കുമ്പോൾ ഉപ്പാനെ ഓർക്കും. ഇപ്പോ എന്താവും ഉപ്പാന്റെ അവസ്ഥ. സുഗന്ധമുള്ള ‘റൂഹ്’  ആയി എന്റെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ..
ഇതിനിടയിൽ രണ്ടു തവണ സ്വപ്നം കണ്ടു. മരിച്ചത്തിനു അടുത്ത ദിവസം എന്റെ വീഡിയോ കാൾ എടക്കുന്നതും സംസാരിക്കുന്നതുമാണ് കണ്ടത്. അത് സ്വപ്നമായിരുന്നു എന്നറിയുമ്പോൾ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഒരു കുട്ടിയെ പോലെ ഞാൻ അന്ന് കരഞ്ഞപ്പോൾ എന്റെ ഹസ്ബൻഡ് എന്നെ സമാധാനിപ്പിച്ചു. അപ്പോൾ ഉപ്പ എന്നോട് സംസാരിക്കുന്ന പോലെ തോന്നി. മനസ്സിന്റെ തോന്നലുകൾ. എങ്കിലും സ്വയം സമാധാനിപ്പിച്ചു കൊണ്ടേയിരുന്നു. വീണ്ടും രണ്ടു ദിവസം മുന്നേ ഉപ്പാനെ വീഡിയോ കാൾ സ്വപ്നം കണ്ടു. വളരെ healthy and handsome ആയി കണ്ടു. ഇപ്പോൾ എന്ത് കാണുമ്പോഴും ഉപ്പാനെ കണക്ട് ചെയ്യും. ഓർമ്മകളിൽ മറവിയെന്ന രസതന്ത്ര പ്രയോഗമാണ് മനുഷ്യർക്ക് ജീവിക്കാനുള്ള ഊർജ്ജം പലപ്പോഴും തരുന്നത്. സമയം അതിനു നല്ലൊരു catalyst ആണ്. നമ്മളിൽ പലരും ചിരിക്കുമ്പോഴും കടലോളം കണ്ണീർ ഒളിപ്പിക്കാൻ ശ്രമിക്കുന്നവരാവും. നമ്മളിലെ തിരമാലകളുടെ ആർത്തിരമ്പലുകളെ സമയത്തിന് ശാന്തമാക്കാൻ കഴിയും.
 ഞാൻ ആകെ കത്തെഴുതിയത് ഉപ്പാക്ക്. അത് ഉമ്മ കൈപിടിച്ചെഴുതിപ്പിച്ചത്. പിന്നെ ഗൾഫിൽ നിന്നും(സ്കൂൾ days)ഇംഗ്ലീഷിൽ വലിപ്പാക്കു. വലിപ്പയും ഇന്നില്ല . പിന്നെ ഹൈ സ്കൂളിൽ ഏതോ ഇംഗ്ലീഷ് ന്യൂസ്‌പേപ്പറിൽ penfrnd ഉണ്ടായിരുന്നു. അതിൽ നോക്കി ഞാനും എന്റെ ഫ്രണ്ട് കൂടി ഓരോരുത്തരെ സെലക്ട്‌ ചെയ്തു കത്തുകൾ എഴുതി. എന്റെ pen ഫ്രണ്ട് ഒരു punjabi ആയിരുന്നു.
എഴുതുമ്പോഴും കണ്ണ് നനയുന്നു.

ഇപ്പോൾ മനസ്സിനൊരു ശാന്തത. അക്ഷരങ്ങൾക്ക് അല്ലെങ്കിലും സമാധാനിപ്പിക്കാനുള്ള കഴിവുണ്ട്.

നമ്മളോട് വിട പറഞ്ഞുപോയവരോടൊത്തു ഒരിക്കൽ ഒരുമിച്ചു കൂടാൻ കഴിയട്ടെ. അല്ലാഹു കനിയട്ടെ…❤

Leave a comment