കണ്ണാടി

പരിചയപ്പെ ടാൻ വന്ന എന്റെ പല മുഖങ്ങളെ മാത്രമാണ് ഞാൻ കണ്ണാടിയിൽ കണ്ടത് .അതിൽ ഒന്നിനും ഞാൻ കരുതുന്ന മുഖഛായ ഇല്ല .

ശ്വാസം മുട്ടി മരിക്കാറായപ്പോൾ കണ്ണാടി ചില്ലുകൾ പോലെയുള്ള വലിയ ഇലകൾ കിളിർത്തു വന്ന ഒരത്ഭുത ജലസസ്യം അന്നെന്റെ ശ്രദ്ധയിൽ പതിഞ്ഞു .തളർന്നു വീഴുന്ന എന്നെ എനിക്ക് അതിൽ കാണാമായിരുന്നു .ഞാൻ എന്നെ അന്നു കണ്ടപോലെ സുന്ദരിയായി പിന്നീടൊരിക്കലും കണ്ടിട്ടില്ല. ജീവനുവേണ്ടി പിടയുന്ന എന്റെ ഹൃദയത്തിൽ നിന്ന് വെറുപ്പും വൈരാഗ്യവും ഞാൻ എടുത്തു കളഞ്ഞത് കൊണ്ടാവാം എന്റെ മുഖം അത്രയേറെ സൗന്ദര്യമുള്ളതായത് .മരണ വെപ്രാളമുള്ള എന്നെ അല്ല അന്ന് ഞാൻ കണ്ടത് .

പിന്നീട് ഭൂമിയിലെ നനുത്ത പുല്ലിൽ..ആരുടെയോ കൃഷ്ണമണിക്കുളിൽ എന്നെ കണ്ടപ്പോൾ ഞാൻ മാറിയിരുന്നു .ജീവിക്കാനുള്ള കൊതി കൂടുന്നതനുസരിച്ചു പുതിയ പുതിയ മുഖങ്ങൾ എന്നെ പരിചയപെടാനായി കാത്തു നിൽക്കുന്നത് ഞാൻ തനിയെ വസിക്കുന്ന ഈ മുറിയിലെ കണ്ണാടിയിലൂടെ എനിക്ക് കാണാം .മനുഷ്യർ എത്ര വിചിത്രമായ ജീവികളാണ് !ജീവിതത്തിലെ മാലിന്യങ്ങൾ എത്രയധികം മനുഷ്യരെ വികൃതമാക്കുന്നു എന്ന് എപ്പോഴാണ് നാം തിരിച്ചറിയുക ..

Leave a comment