Out of thirst and grief

Another midnight rain .

Again the deceptive moon

Peeped through the clouds

With an odd smile .

The monsoon memories

Of tempting yellow mangoes

Sang along the breeze .

At dawn , cool and crisp

I saw drops of elixir

To quench the wounds

Of dying plants near the

river of hopes and dreams.

The rain poured again

To sew the broken earth.

Gently crocheted with

Velvet moss and ferns .

Sunset contentment

Bleeding infinitely

And finally drowned to death.

By the sea shore ,

Another tired and ill evening ,

Sat with me counting

The sand particles shining

Inside my right palm .

Confessed and apologized

Her untold stories .

She urged to touch the moon

Like the vigorous waves .

Never heard the silent song

Of dawn after awakening.

Never tried to feel the warmth

Of the sun after a rain.

A life with contentment

Or the life of a moth

Was not her way to horizon.

“Let me say to you now “

She said ,

Flutter with many colors

Or bleed in to the horizon .

Time doesn’t forgive.

She vanished .

The night welcomed me ,

I starred to the sky to count

The stars ,stars and more .

In the library .

In the corner shelf.

A tied and stitched heart ,

Still pounds inside

With letters ,comas and apostrophes .

But never a full stop!

A new language of my heart,

Inside a never ever read book

Choke in my surreal world.

There survived

Cold and spicy tales,

Of Winters and summers .

Dip your toe in to this,

And feel the melting snow

by the touch of sunshine.

Or feel the scent of lemons

In the lemonade at noon.

Thats a tempting gesture,

To cast you in to my

The real world of nowhere.

Caged memories

I hanged a cage

With a pair of finches

on the dried trunk

of a leafless tree.

Seasons passed by

Without acquaintance with the tree,

Neither the blooms nor the snow .

That cage made of golden rails

With a tiny window .

Waved in the cold wind

Neither sparkling nor freezed.

My memories lived inside

Disguised in finches

realizing the luxury lmits.

A day shall come

To fly in to a world

With no boundaries

Neither with iron wires

Nor with wisteria wines.

And the artist painted

My portrait long hours .

An unfinished portrait

With the dying branches

And the golden cage with finches.

Caged memories

I hanged a cage

With a pair of finches

on the dried trunk

of a leafless tree.

Seasons passed by

Without acquaintance with the tree,

Neither the blooms nor the snow .

Once upon a time ,

the spring hugged her

To bloom zillion blossoms .

With the breeze and the rain ,

Couples entered in to wedlocks

Under the roof of peace.

That cage made of golden rails

With a tiny window .

Waved in the cold wind

Neither sparkling nor freezed.

My memories lived inside

Like those finches

realizing the luxury lmits.

A day shall come

To fly in to a world

With no boundaries

Neither with iron wires

Nor with wisteria wines.

My love to you

My love to you is

like the skin of my body.

It hides thousands of miracles underneath ..

The heart, blood and veins are some..

My heart smiles to my thoughts about you

My blood dance to my song for you

My veins knots on all the gifts i collect for you ..

And more and more

Feel the throb on my left arm

It sings about depth of an ocean .

An infinite ocean of affinity.

Inside my heart.

On a moonless day,

you can see through my eyes,

The lanterns of love lit

Only for you .

I know , still you may say

“I see the dark circles around the weary eyes”

How could i tell you about the miracles in me ?

It just happened only for you .

You may deny or accept .

Heavy clouds and golden rays exist

In every souls who needs

to feel the petrichor .

Its your wish to bloom or not ,

Like a rainbow after a rain .

ഭ്രാന്തി

ഈ വൈകുന്നേരം.

സ്വർണ്ണ നിറമുള്ള ആകാശത്തിലൂടെ കടും പച്ച ഞരമ്പുകൾ പടർന്നു പന്തലിച്ചു.നിറയെ പാഷൻ ഫ്രൂട്ട്.മനോഹരം!എന്റെ ബാൽക്കണിയിൽ നിന്നു കയ്യെത്തി പറിക്കാം. മുറ്റത്തു വീണു കിടന്ന പഴുത്ത ഒന്നിനെ നെടുകെ കീറി അതിൽ പഞ്ചസാര ഇട്ടു സ്പൂൺ കൊണ്ട് ഇളകി കഴിക്കാൻ അതീവ രുചിയാണ്.
അങ്ങനെ കഴിച്ചു കൊണ്ടിരിക്കെ എന്റെ വലത്തേ തോളിലൂടെ എന്തോ ഞ്ഞു .പാഷൻ ഫ്രൂട്ട് ചെടിയുടെ വള്ളികൾ പോലെ തോന്നിക്കുന്ന ഒരു പാമ്പ് .പച്ച നിറത്തിലുള്ള പച്ചില പാമ്പ് !
ഞാൻ ആ പാമ്പിനെ കൈകൊണ്ടു എടുത്തു വലിച്ചെറിഞ്ഞു.
കൂടെ നിന്ന് കണ്ട സഹോദരൻ നിശ്ചലനായി .പിന്നെ ഒരു ഓട്ടം .
ഞാൻ അകത്തേക്ക് നടന്നു.
ഭയം തോന്നിയില്ല.അറപ്പു തോന്നി.
ഞാൻ സൊപിട്ട് കുളിച്ചു.
ഒരാളുടെ ഭയം എന്ന വികാരമായിരിക്കാം പലപ്പോഴും മറ്റൊരാൾക്കു ആക്രമിക്കാനുള്ള ഉത്സാഹം കൂട്ടുന്നത് . ഭയമില്ലാത്തത് കൊണ്ടാവാം ആ പാമ്പെന്നെ ഉപദ്രവിച്ചില്ല.
കൗതുകത്തോടെയാണ് വീട്ടുകാർ എന്നെ നോക്കിയത്.
ഒരു പാറ്റയെ കണ്ടാൽ പേടിക്കുന്ന ഞാൻ !
“നിനക്കെന്തു പറ്റി ?”ഈ ചോദ്യം അലയടിച്ചു കൊണ്ടേയിരുന്നു..
ഞാൻ കണ്ണാടി നോക്കി ഉറവ വറ്റിയ കിണറുകൾ പോലെ തോന്നിക്കുന്ന കൺകളെ നോക്കി സ്വയം ചോദിച്ചതാണ് ഇതേ ചോദ്യം …”നിനക്കെന്തു പറ്റി ?”
എനിക്ക് ഭയം തോന്നിയില്ല .അത്ര തന്നെ.പാറ്റയോ പാമ്പോ ഒന്നിനും എന്നെ ഭയപ്പെടുത്താൻ കഴിയുന്നില്ല.ഭയം എന്ന വികാരം ഞാൻ മറന്നിരിക്കുന്നു.
പൂർണ്ണ ഗർഭിണിയായ ഞാൻ ആശുപത്രിയിലെ പച്ച നിറത്തിലുള്ള വിരിപ്പുകളും കർട്ടനുകളും നോക്കി .പിന്നീട് ഞാൻ ധരിച്ച പച്ച കുപ്പായവും.ഇതെല്ലാം ചുവപ്പായിരുന്നെങ്കിൽ.തോന്നലുകൾ യാഥാർഥ്യമാവുകയാണോ ?ഹൊ ..എന്റെ തല പൊളിയുന്ന പോലെ…കൺകളിൽ ചുവപ്പ് മേലങ്കി ധരിച്ച ഭടൻമാർ യുദ്ധം ചെയ്യുന്നത് കാണാം.
എങ്ങും ചുവപ്പു മാത്രം.
യുദ്ധം അവസാനിച്ചു എന്റെ കുഞ്ഞും മരിച്ചു പോയത്രേ. സങ്കടം വന്നില്ല കരഞ്ഞില്ല.
വീണ്ടും അതെ ചോദ്യം.”നിനക്കെന്തു പറ്റി?”
എനിക്ക് ചുറ്റുമുള്ള മനുഷ്യരൊക്കെ കരയുന്നുണ്ട് .കണ്ണിൽ നിന്നുള്ള ജലപ്രവാഹം അതെനിക്കു മനസ്സിലാക്കി തന്നു .എനിക്ക് കണ്ണുനീർ വന്നില്ല.
ഭക്ഷണം കഴിക്കാം കുളിക്കാം നടക്കാം.എന്റെ മനസ്സിനോ ശരീരത്തിനോ ഒരു അസ്വാസ്ഥ്യവും അനുഭവപ്പെട്ടില്ല.ഭയമോ സങ്കടമോ ഒട്ടുമില്ല.അത് നല്ലതല്ലേ ??
ഒളിഞ്ഞും തെളിഞ്ഞും “അവൾ ഭ്രാന്തിയാണെന്നു പലതവണ ഞാൻ കേട്ടു എനിക്ക് ആരോടും ദേഷ്യവുമില്ല.
അവഗണനയുടെ നോവുകളായ് മുറ്റം നിറയെ കരിയിലകൾ മാത്രം.
അവിടെവിടെയായി ചിലന്തി വലകൾ..ചിതലുകൾ തിന്നു കൊണ്ടിരുന്നു കട്ടിളപ്പടികളും എന്റെ കാൽ പാദങ്ങളും.
കറുത്ത കാണ്ടാമൃഗങ്ങളെ പോലെ ഗർജ്ജിക്കുന്ന കാർമേഘങ്ങൾ…
പണ്ട് ഞാൻ ഇങ്ങനെ ഒരു മഴയിൽ നൃത്തമാടിയതോർമ്മ വന്നു .മുല്ല മൊട്ടുകൾ കൊണ്ട് കോർത്തുണ്ടാക്കിയ എന്റെ മുടിയിലെ പൂക്കൾ വിരിഞ്ഞത് മഴത്തുള്ളികൾ അവരോടു എന്തോ പറഞ്ഞപ്പോഴാണ്. ഓർമ്മകൾക്ക് ഇപ്പോഴും സുഗന്ധം.
ഇന്നിപ്പോൾ ഞാൻ ഏകയാണ് .ദൂരെ പതിയെ അസ്തമിക്കുന്ന സൂര്യനെ അവൾ എന്തെന്നില്ലാത്ത നോക്കി കൊണ്ടേ ഇരുന്നു..

കണ്ണാടി

പരിചയപ്പെ ടാൻ വന്ന എന്റെ പല മുഖങ്ങളെ മാത്രമാണ് ഞാൻ കണ്ണാടിയിൽ കണ്ടത് .അതിൽ ഒന്നിനും ഞാൻ കരുതുന്ന മുഖഛായ ഇല്ല .

ശ്വാസം മുട്ടി മരിക്കാറായപ്പോൾ കണ്ണാടി ചില്ലുകൾ പോലെയുള്ള വലിയ ഇലകൾ കിളിർത്തു വന്ന ഒരത്ഭുത ജലസസ്യം അന്നെന്റെ ശ്രദ്ധയിൽ പതിഞ്ഞു .തളർന്നു വീഴുന്ന എന്നെ എനിക്ക് അതിൽ കാണാമായിരുന്നു .ഞാൻ എന്നെ അന്നു കണ്ടപോലെ സുന്ദരിയായി പിന്നീടൊരിക്കലും കണ്ടിട്ടില്ല. ജീവനുവേണ്ടി പിടയുന്ന എന്റെ ഹൃദയത്തിൽ നിന്ന് വെറുപ്പും വൈരാഗ്യവും ഞാൻ എടുത്തു കളഞ്ഞത് കൊണ്ടാവാം എന്റെ മുഖം അത്രയേറെ സൗന്ദര്യമുള്ളതായത് .മരണ വെപ്രാളമുള്ള എന്നെ അല്ല അന്ന് ഞാൻ കണ്ടത് .

പിന്നീട് ഭൂമിയിലെ നനുത്ത പുല്ലിൽ..ആരുടെയോ കൃഷ്ണമണിക്കുളിൽ എന്നെ കണ്ടപ്പോൾ ഞാൻ മാറിയിരുന്നു .ജീവിക്കാനുള്ള കൊതി കൂടുന്നതനുസരിച്ചു പുതിയ പുതിയ മുഖങ്ങൾ എന്നെ പരിചയപെടാനായി കാത്തു നിൽക്കുന്നത് ഞാൻ തനിയെ വസിക്കുന്ന ഈ മുറിയിലെ കണ്ണാടിയിലൂടെ എനിക്ക് കാണാം .മനുഷ്യർ എത്ര വിചിത്രമായ ജീവികളാണ് !ജീവിതത്തിലെ മാലിന്യങ്ങൾ എത്രയധികം മനുഷ്യരെ വികൃതമാക്കുന്നു എന്ന് എപ്പോഴാണ് നാം തിരിച്ചറിയുക ..

നിയന്ത്രണ രേഖ

ദൂരെ നിന്ന് കണ്ടപ്പോഴുള്ള ഭംഗിയൊന്നും ആ കടൽ വാക്കിലെ പായൽ പിടിച്ച കല്ലുകൾക്കില്ല . മരതകം പോലെ തിളങ്ങുന്ന കല്ലുകളായിരുന്നല്ലോ …
ചളിയും വഴുവഴുപ്പും ഒക്കെ കൂടി അറപ്പും വെറുപ്പും തോന്നുന്നു .ഞാൻ പതിയെ നടന്നു . തീരത്തു ഓടിക്കളിക്കുന്ന ചെടികൾ . വയലറ്റ് പൂക്കൾ .അവർക്കും ഒരു നിയന്ത്രണരേഖ ആരോ ചിട്ടപ്പെടുത്തിയിട്ടുണ്ട് . അപകടമേഖല അവർക്കും അറിയാം. ജീവനുള്ള. എന്തിനും തിരിച്ചറിയാൻ കഴിയുന്ന നിയന്ത്രണരേഖകൾ നിറമില്ലാത്തവയാണ്. ഞാൻ വീണ്ടും എനിക്ക് ചുറ്റും കണ്ണുകൾ കൊണ്ട് പരതി.ആരുമില്ല. എന്തത്ഭുതം !
മണൽ തരികളോട് കിടപിടിച്ചു ആളുകൾ നിറയുന്ന ഈ കടലോരത്തു ആരുമില്ല. ഞാൻ നേരെ നടന്നു . തിരകൾ എന്നിലൂടെ ഒഴുകി.വേദനിച്ചില്ല.പേടിയും തോന്നിയില്ല.അവിടവിടെയായി മുറിപ്പാടുകൾ പേറിയൊരാകാശം അനുകമ്പയും വേദനയും തോന്നി. എന്നാൽ പിന്നെ സൂര്യൻ ഒളിക്കുന്ന ആ താവളം സന്ദർശിച്ചാലോ….കടലിലൂടെ നടന്നു. ചുവന്ന പ്രകാശം!
ആ രശ്മികൾ കടലിലെ പ്രഭാതത്തെയാണോ വരവേൽക്കാൻ പോകുന്നത്. ഇതൊക്കെ എനിക്ക് എല്ലാവരേയും അറിയിക്കണം. പകലുകളിൽ മാത്രം ജീവിക്കാൻ മനുഷ്യന് ഭാവിയിൽ സാധിക്കുമായിരിക്കും.എന്റെ കണ്ടെത്തലുകൾ ഞാൻ ആരോടാണ് ആദ്യം പറയുക…?
തിരികെ ഈ രഹസ്യങ്ങളും പേറി വന്ന ഞാൻ ഈ ബദാം മരത്തിനു താഴെ അങ്ങനെ ഇരുന്നു . പഴുത്ത ഇലകളുടെ മഴ! വീണ്ടും എത്രയോ പകലുകൾ മിന്നി മറഞ്ഞു .മനുഷ്യരില്ല ….സമയം മതിഭ്രമിച്ചു . ഞാൻ എന്നെ കുറിച്ചും മറന്നു.ഒരറ്റത്ത് നിന്ന് തുടങ്ങിയ യാത്ര വീണ്ടും എന്നെ ഇവിടെ എത്തിച്ചു.

ഞാൻ മാത്രം!ജീവനുള്ള ഒന്നും തന്നെ ഇല്ല ….ആ ബദാം മരം പോലും.

സൂര്യന് പോലും വെളിച്ചം മങ്ങി . നിലാവും പോയി ..കടലും വറ്റി.

ഇന്ന് ഒന്നും ഇല്ല ..ഞനൊഴികെ..

നിറമില്ലാത്ത മറ്റൊരു നിയന്ത്രണ രേഖ !

വേർപാട്

വളരെ ചെറുപ്പത്തിൽ രണ്ടോ മൂന്നോ തവണ ഉപ്പാക്ക് കത്തെഴുതിയിട്ടുണ്ട്. അതും ഉമ്മാടെ കത്തിന്റെ അടിയിൽ രണ്ടു വരി.
        Billa mol
    Uppa 100 kiss
ആദ്യമായിട്ട് കത്തെഴുതിയത്
ഇത് മാത്രേ ഓർമ്മ ഉള്ളു. അതും ഉമ്മ സൂക്ഷിച്ചു വച്ച കത്തിൽ നിന്ന് കണ്ടത് ഓർത്തെടുത്തു.
ഇന്ന് ഉപ്പ ഈ ലോകത്തില്ല.ഒരു മാസം പോലും തികഞ്ഞിട്ടില്ല. ഞങ്ങളെ വിട്ടു പോയിട്ട്.
വിശ്വസിക്കാൻ വളരെ പ്രയാസമാണ് ഇല്ല എന്ന യാഥാർഥ്യം. മനുഷ്യരെത്ര നിസ്സാരമാണെന്നതിന് ഒരോർമ്മപ്പെടുതലാണെല്ലോ വേണ്ടപ്പെട്ടവരുടെ വിയോഗങ്ങൾ.
ഓരോ ദിവസവും എഴുനെല്കുമ്പോൾ ഉപ്പാനെ ഓർക്കും. ഇപ്പോ എന്താവും ഉപ്പാന്റെ അവസ്ഥ. സുഗന്ധമുള്ള ‘റൂഹ്’  ആയി എന്റെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ..
ഇതിനിടയിൽ രണ്ടു തവണ സ്വപ്നം കണ്ടു. മരിച്ചത്തിനു അടുത്ത ദിവസം എന്റെ വീഡിയോ കാൾ എടക്കുന്നതും സംസാരിക്കുന്നതുമാണ് കണ്ടത്. അത് സ്വപ്നമായിരുന്നു എന്നറിയുമ്പോൾ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഒരു കുട്ടിയെ പോലെ ഞാൻ അന്ന് കരഞ്ഞപ്പോൾ എന്റെ ഹസ്ബൻഡ് എന്നെ സമാധാനിപ്പിച്ചു. അപ്പോൾ ഉപ്പ എന്നോട് സംസാരിക്കുന്ന പോലെ തോന്നി. മനസ്സിന്റെ തോന്നലുകൾ. എങ്കിലും സ്വയം സമാധാനിപ്പിച്ചു കൊണ്ടേയിരുന്നു. വീണ്ടും രണ്ടു ദിവസം മുന്നേ ഉപ്പാനെ വീഡിയോ കാൾ സ്വപ്നം കണ്ടു. വളരെ healthy and handsome ആയി കണ്ടു. ഇപ്പോൾ എന്ത് കാണുമ്പോഴും ഉപ്പാനെ കണക്ട് ചെയ്യും. ഓർമ്മകളിൽ മറവിയെന്ന രസതന്ത്ര പ്രയോഗമാണ് മനുഷ്യർക്ക് ജീവിക്കാനുള്ള ഊർജ്ജം പലപ്പോഴും തരുന്നത്. സമയം അതിനു നല്ലൊരു catalyst ആണ്. നമ്മളിൽ പലരും ചിരിക്കുമ്പോഴും കടലോളം കണ്ണീർ ഒളിപ്പിക്കാൻ ശ്രമിക്കുന്നവരാവും. നമ്മളിലെ തിരമാലകളുടെ ആർത്തിരമ്പലുകളെ സമയത്തിന് ശാന്തമാക്കാൻ കഴിയും.
 ഞാൻ ആകെ കത്തെഴുതിയത് ഉപ്പാക്ക്. അത് ഉമ്മ കൈപിടിച്ചെഴുതിപ്പിച്ചത്. പിന്നെ ഗൾഫിൽ നിന്നും(സ്കൂൾ days)ഇംഗ്ലീഷിൽ വലിപ്പാക്കു. വലിപ്പയും ഇന്നില്ല . പിന്നെ ഹൈ സ്കൂളിൽ ഏതോ ഇംഗ്ലീഷ് ന്യൂസ്‌പേപ്പറിൽ penfrnd ഉണ്ടായിരുന്നു. അതിൽ നോക്കി ഞാനും എന്റെ ഫ്രണ്ട് കൂടി ഓരോരുത്തരെ സെലക്ട്‌ ചെയ്തു കത്തുകൾ എഴുതി. എന്റെ pen ഫ്രണ്ട് ഒരു punjabi ആയിരുന്നു.
എഴുതുമ്പോഴും കണ്ണ് നനയുന്നു.

ഇപ്പോൾ മനസ്സിനൊരു ശാന്തത. അക്ഷരങ്ങൾക്ക് അല്ലെങ്കിലും സമാധാനിപ്പിക്കാനുള്ള കഴിവുണ്ട്.

നമ്മളോട് വിട പറഞ്ഞുപോയവരോടൊത്തു ഒരിക്കൽ ഒരുമിച്ചു കൂടാൻ കഴിയട്ടെ. അല്ലാഹു കനിയട്ടെ…❤